മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ രാമായണ പാരായണയജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും

New Update
marangattupilly cheradikavu temple-2

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായുള്ള നിത്യപാരായണ യജ്ഞം ക്ഷേത്ര മേല്‍ശാന്തി പി. പ്രവീണ്‍ തിരുമേനി, അദ്ധ്യാത്മ രാമായണത്തിനലെ ബാലകാണ്ഡത്തില്‍ ആദ്യവായന നടത്തി കര്‍ക്കിടകം ഒന്ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തുടക്കം കുറിക്കും.  

Advertisment

കര്‍ക്കിടകം 31 വരെയുള്ള കാലയളവില്‍ എല്ലാ ദിവസവും രാവിലെ വായന തുടര്‍ന്ന് യുദ്ധകാണ്ഡം വരെയുള്ള ആറു് അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കും. ഓരോ ദിവസവും വായന നടത്തുന്നവരുടെ ക്രമപട്ടിക തയ്യാറാക്കിയിട്ടുണ്ട്. പുതുതായി എത്തുന്ന വായനക്കാര്‍ക്കും അവസരം ലഭ്യമാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ് എന്നിവര്‍  അറിയിച്ചു.

Advertisment