/sathyam/media/media_files/MlAEhf4THDlOGzGddZPs.jpg)
പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ വച്ച് ചേർന്ന യോഗം പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ സാമൂഹ്യ നീതി ഉന്നമനവും സുഗമമായ ജീവിതവും ആണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് പറഞ്ഞു.
മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് ശ്രവണ സഹായികൾ, വീൽ ചെയറുകൾ, പെഡസ്റ്റൽ എക്സർസൈസർ എന്നിവ വിതരണം ചെയ്തത്. ഇതോടൊപ്പം വയോജനങ്ങൾക്കു വേണ്ടി വാങ്ങിയ ഉപകരണങ്ങളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുന്നൂസ് പോൾ, ബിജു റ്റി.ബി, ബിജു കുമ്പളന്താനം, സെക്രട്ടറി ബിജോ പി.ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ചു ട്രീസ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us