/sathyam/media/media_files/rAAI0yxprtv07SVgDo4l.jpg)
പാലാ: പുതുവർഷദിനം വ്യത്യസ്തമായ പരിപാടികളോടെ പാലാ സെൻ്റ്.തോമസ് എച്ച്എസ്എസില്‍ കർഷകദിനമായി ആചരിച്ചു. കൃഷിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളുടെ സംഗമത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു പരിപാടി ക്രമീകരിച്ചത്.
കുട്ടികൾക്ക് തൻ്റെ അനുഭവജ്ഞാനത്തിൽ നിന്ന് കൃഷിപാഠം പറഞ്ഞു കൊടുത്ത് പ്ലാവ് കൃഷിയിൽ ലോക റിക്കാർഡിനുടമയായ വി.എ.തോമസ് ചക്കാമ്പുഴ ക്ലാസ്സെടുത്തു. അഞ്ചേമുക്കാൽ ഏക്കർ സ്ഥലത്തെ റബ്ബർ മുറിച്ചു മാറ്റി പ്ലാവിൻ തോട്ടമുണ്ടാക്കിയ തോമസ് മാഷിൻ്റെ അനുഭവജ്ഞാനം കുട്ടികൾക്ക് പുതിയ അനുഭവമായി.
കുട്ടികൾ ആവേശത്തോടെ പച്ചക്കറിത്തൈകൾ വാങ്ങി അടുക്കളത്തോട്ടമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്കൂളിൽ നിന്ന് അദ്ധ്യാപകരുടെ പിന്തുണയുണ്ടാകുമെന്നും കൃഷിപുരോഗതി വിലയിരുത്തുമെന്നും പ്രിൻസിപ്പൽ റെജിമോൻ.കെ. മാത്യു കുട്ടികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ ഒരുക്കുന്ന അടുക്കളത്തോട്ടം വിലയിരുത്തി സമ്മാനങ്ങൾ നൽകാനും സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തേൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തേണ്ടത് കാലത്തിൻ്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പഠനത്തിലെ ഒഴിവാക്കാനാവാത്ത പാഠമാണ് കൃഷിപാഠമെന്ന് ഓർമ്മപ്പെടുത്തി. ലോകറിക്കാർഡിനുടമയായ പ്ലാവ് കർഷകൻ വി.എ.തോമസിനെയും, തീക്കോയി പഞ്ചായത്തിലെ സമ്മിശ്ര കർഷക അവാർഡ് ജേതാവും പാലാ സെൻ്റ്.തോമസ് എച്ച്എസ്എസിലെ ഗണിതശാസ്ത്ര അധ്യാപകനുമായ നോബി ഡൊമിനിക്കിനെയും ചടങ്ങിൽ ആദരിച്ചു.
പി.റ്റി.എ. പ്രസിഡൻ്റ് വി.എം. തോമസ്, സമ്മിശ്ര കർഷക അവാർഡ് ജേതാവ് നോബി ഡൊമിനിക്ക്, മാസ്റ്റർ ക്രിസ്റ്റി ജിജി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us