/sathyam/media/media_files/laptop-distribution.jpg)
തലപ്പലം: സൈൻ സൊസൈറ്റിയുടെയും മീനച്ചിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും അഭിമുഖത്തിൽ എൻജിഒ കോൺഫറഡേഷന്റെ സഹായത്തോടെ പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ വച്ച് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും സബ്സിഡി നിരക്കിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
/sathyam/media/media_files/laptop-distribution-2.jpg)
ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുരേഷ് പി കെ അധ്യക്ഷത വഹിച്ച യോഗം ബിജെപി മധ്യമേഖലാ പ്രസിഡന്റും റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറുമായ എന്‍ ഹരി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/laptop-distribution-3.jpg)
സൈൻ സൊസൈറ്റി ഡയറക്ടർ ക്യാപ്റ്റൻ വിനോദ്കുമാർ ആമുഖപ്രസംഗം നടത്തി. മിനച്ചിൽ സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റും തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് തലപ്പലം യോഗത്തിന് സ്വാഗതം ആശംസിച്ചു.
കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ വിനോദ്, മുരളി നീലൂർ, അനീഷ് കീഴപറയാർ, സജീവ് കെ കെ മൂന്നിലവ്, അഡ്വക്കേറ്റ് മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us