വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ആഗസ്റ്റ് 26 ന് പാലായിൽ

New Update
sreekrishna jayanthi pala

പാലാ: ധർമ്മ സംരക്ഷണാർത്ഥം മധുരാപുരിയിൽ ദേവകി നന്ദനനായി തിരുവവതാരം ചെയ്‌ത ഭഗവാൻ ശ്രീകൃഷ്ണ‌ന്റെ ജന്മദിനമായ അഷ്‌ടമി രോഹിണി കേരളത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നു. ഈ പുണ്യദിനത്തിൽ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ പാലായിൽ ഭക്തിനിർഭരമായ ശോഭായാത്ര നടത്തപ്പെടുന്നു. 

Advertisment

ഇടയാറ്റ് ശ്രീ ബാലഗണപതി ക്ഷേത്രത്തിൽ നിന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ശോഭായാത്ര മുരിക്കുംപുഴ ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നും 3 മണിക്ക് ആരംഭിച്ച് മുരിക്കുംപുഴ ദേവി ക്ഷേത്രത്തിൽ ശോഭായാത്രയുമയി സംഗമിച്ച് വലിയ പാലം ജംഗ്ഷനി ലെത്തിച്ചേരുന്നു.

കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും 3.30 ന് ആരംഭിച്ച് വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് വലിയപാലത്തിൽ സംഗമിച്ച് മഹാ ശോഭായാത്രയായി നഗരം ചുറ്റുമ്പോൾ ചെത്തിമറ്റം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് 3.30 ന് ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് പാലാ നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്ണ‌സ്വാമി ക്ഷേത്രാങ്കണത്തിൽ (ദേവീക്ഷേത്രം) സമാപിക്കുന്നു.

Advertisment