കോട്ടയം: പാലാ ഇടമറ്റത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ച് ഒരാൾ മരിച്ചു.
Advertisment
നിരവധി പേർക്ക് പരിക്കേറ്റു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് -(43) ആണ് മരിച്ചത്.
രാജേഷ്
പൈക ഇടമറ്റം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കൂറ്റാരപ്പളളി ബസാണ് ഇന്ന് രാവിലെ ചീങ്കല്ല് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് ഇടിച്ചത്.
അപകടത്തിൽപെട്ട ബസിന്റെ ഡ്രൈവർ ആയിരുന്നു രാജേഷ്. പരിക്കേറ്റവരെ പാലായിലെ വിവിധ ആശുപത്രികളിലേയ്ക്ക് മാറ്റി.
ടിടിസി ജംഗ്ഷനിൽ നിന്ന് ആളെ കയറ്റി ചീങ്കല്ല് ജംഗ്ഷനിൽ എത്തുന്നതിന് മുൻപായിരുന്നു അപകടം ഉണ്ടായത്. മുണ്ടാട്ട് മില്ലിന് സമീപമുളള കലിങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.