പാലാ: ഇടമറ്റത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ചുണ്ടായ അപകടം ഡ്രൈവർ കുഴഞ്ഞു വീണുണ്ടായതെന്നു സംശയം.
അപകടത്തിൽ ഡ്രൈവർ ഇടമറ്റം മുകളേൽ രാജേഷ് ആണ് മരിച്ചത്. രാവിലെ 7.20 ന് തൊട്ടു മുൻപുള്ള ടിടിസി ജംഗ്ഷനിൽ നിന്ന് ബസ് എടുക്കുമ്പോൾ തന്നെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറഞ്ഞു.
ബസ് 50 മീറ്റർ പിന്നിട്ടപ്പോഴേക്കും ഡ്രൈവർ കുഴഞ്ഞ് വീണ് ബസിന്റ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് നിഗമനം.
ഇതേ തുടർന്ന് നിയന്ത്രണം വിട്ട് ബസ് കലുങ്കിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിന്റെ മുന്നിൽ നിന്ന തെങ്ങിൽ ഇടിച്ചാണ് ബസ് നിന്നത്. ഒരു തെങ്ങ് തകർത്ത് രണ്ടാമത്തെ തെങ്ങിൽ ഇടിച്ചാണ് ബസ് നിന്നത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ചിലരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയതായാണ് പ്രാഥമിക വിവരം.