പാലാ: ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ ട്രെയിലര്‍ ലോറി കാറില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ ബൈപ്പാസില്‍ പള്ളി ജങ്ഷനിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. പാലാ ഭാഗത്ത് നിന്നും വന്ന സിമന്റ് കയറ്റിയ ട്രെയിലര്‍ ലോറി പള്ളി ഭാഗത്തുനിന്നും വന്ന റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നെങ്കിലും യാത്രികരായി ഉണ്ടായിരുന്ന മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.