/sathyam/media/media_files/2025/07/14/images1071-2025-07-14-11-19-56.jpg)
പാലാ: പാലാ രൂപതയുട പ്ലാറ്റിനം ജൂബിലി സ്മാരകമായ പാലാ സാന്‍തോം ഫുഡ്സ് ഫാക്ടറി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്.
ഫാക്ടറിയുടെ ഉദ്ഘാടനം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും ഫാക്ടറിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും നിര്‍വഹിക്കും.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് പദ്ധതി വിശദീകരിക്കും. സാന്‍തോം ഫുഡ് ഫാക്ടറിയുടെ ആശീര്‍വാദ കര്‍മം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ സഹകാര്‍മികരാകും.
രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്‍മപ്പെടുത്തിക്കൊണ്ട് 75 വയസായ 75 മാതൃകാ കര്‍ഷകരെ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിക്കും.
രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ പി.എസ്.ഡബ്ല്യു.എസിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ കര്‍ഷക കൂട്ടായ്മകള്‍ നടത്തിവരുന്ന മൂല്യവര്‍ധിത ഉത്പന്ന സംരംഭങ്ങള്‍ക്കു ശക്തി പകരുന്നതാണ് പുതിയ മുന്നേറ്റം.
ഉദ്ഘാടനം ചടങ്ങില്‍ എം.പിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി.കാപ്പന്‍, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എസ്. രാജേഷ്‌കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മാനേജിങ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്‍. രാജേഷ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലെന്‍സി തോമസ്, കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, സാന്‍ തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍ മാന്‍ സിബി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
നാട്ടില്‍ സുലഭമായുള്ള ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും ഇതര പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി വിപണിയിലിറക്കുവാനാണു രൂപത ലക്ഷ്യം വെക്കുന്നത്.
ആദ്യന്തര വിപണിയില്‍ മാത്രമല്ല രൂപതാംഗങ്ങള്‍ ഉള്‍പ്പെടെ മലയാളികള്‍ ധാരാളമായിട്ടുള്ള വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ചുകൊണ്ട് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു സദുദ്യമത്തിനു കൂടിയാണ് ഇന്നു തുടക്കമാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us