/sathyam/media/media_files/2025/08/06/images1662-2025-08-06-11-43-50.jpg)
പാലാ: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമാണ് പാലാ -തൊടുപുഴ
റോഡ്. തിരുവനന്തപുരത്തിന് പോകുന്നവർ പോലും എം.സി റോഡിനേക്കാൾ ഈ ഹൈവേയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
എന്നാൽ ഇപ്പോൾ ഒരു ദുരന്ത പാതയായി മാറുകയാണ്. കാറിൻ്റെ അമിത വേഗത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടു വനിതകൾക്കാണ് ജീവൻ നഷ്ടമായത്.
തൊടുപുഴ – പാലാ റോഡിലെ നെല്ലാപ്പാറയ്ക്കു സമീപമുള്ള ചൂരപ്പട്ട വളവു മുതൽ കുഴിവേലി വളവ് വരെയുള്ള ഭാഗം യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നത്. രണ്ടു വളവുകളും സ്ഥിരം അപകസ്ഥലങ്ങളാണ്.
കഴിഞ്ഞ വർഷം ജൂണിൽ, കുഴിവേലി വളവിൽ വച്ച് സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസ് മറിഞ്ഞ് 17 പേർക്ക് പരുക്കേറ്റിരുന്നു.
അന്നത്തെ അപകടത്തിൽ തകർന്ന സുരക്ഷാഭിത്തി പോലും ഇതുവരെ ബലപ്പെടുത്തിയിട്ടില്ല. ഇവിടെ വേഗം നിയന്ത്രിക്കുന്നതിനോ അപകടസാധ്യത സൂചിപ്പിക്കുന്നതിനോ ഒരു സംവിധാനവും സ്ഥാപിച്ചിട്ടുമില്ല.
റോഡിന്റെ വശം അഗാധമായ കൊക്കയാണ് എന്നത് അപകട തീവ്രത വർധിപ്പിക്കുന്നു. വഴിവിളക്കുകൾ പലപ്പോഴും തെളിയാതായതോടെ കനത്ത ഇരുട്ടിലാണ് ഇവിടം.
തൊടുപുഴ – പാലാ റോഡിൽ അപകടം പതിയിരിക്കുന്ന വിവിധയിടങ്ങളിൽ ഒന്നു മാത്രമാണിത്. രണ്ടു ജില്ലകളുടെ അതിർത്തിയായതിനാൽ ഇരു ജില്ലകളിലെയും അധികാരികളുടെ കണ്ണ് ഇവിടേക്കെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെല്ലാപ്പാറ മുതൽ പിഴക് വരെയുള്ള ഭാഗത്ത് അടുത്തകാലത്ത് അര ഡസനോളം അപകടമാണ് ഉണ്ടായത്.
മൂന്നു പേർ മരിക്കു ചെയ്തു. അപകടങ്ങൾ മിക്കതും പകൽ ആയിരുന്നു. വളരെ മിനുസമുള്ള റോഡിൽ നല്ല മഴ സമയത്ത് റോക്കറ്റ് വേഗതയിൽ കുതിക്കുന്ന വാഹനങ്ങൾ തെന്നിയും കുട്ടിയിടിച്ചും അപകടങ്ങൾ ഉണ്ടാക്കില്ലെങ്കിലേ അത്ഭുതമുള്ളൂ.
നെല്ലാപ്പാറയിൽനിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് അമിത വേഗം ഉണ്ടായാൽ അത് അപകടങ്ങൾക്ക് ആക്കം കൂട്ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us