/sathyam/media/media_files/2025/08/06/images1663-2025-08-06-12-09-38.jpg)
പാലാ: സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കിടെ മുണ്ടാങ്കലിൽ അമിത വേഗതയിൽ പാഞ്ഞ കാറിടിച്ച് മരച്ച ധന്യയുടെ സംസ്‌കാരം ഇന്ന് നടക്കും.
അപകടത്തിൽ പരുക്കേറ്റ ആറാം ക്ലാസുകാരി അന്നമോൾ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
ഇന്നലെ രാവിലെ 9.30 ന് അന്നമോൾ പാലാ സെൻ്റ് മേരീസ് സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്.
അമിത വേഗതയിൽ പാഞ്ഞ എക്കോസ്പോട്ട് കാർ അന്നമോളെയുമായി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറും മറ്റൊരു സ്കൂട്ടറും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
അന്നമോളുടെ മാതാവ് പാലാ ഇളംതോട്ടം അമ്മയാനിക്കൽ ബെന്നിയുടെയും ഐഷയുടെയും മകൾ ജോമോൾ സംഭവ സ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു.
അപകടത്തിൽ മരിച്ച ധന്യയുടെ സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഇടമറുകിൽ നടക്കും. ധന്യ ഇടമറുക് തട്ടാപറമ്പിൽ കുടുംബാംഗമാണ്. ഒരു വർഷമായി പാലായിൽ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജൻ്റാണ്.
ഭർത്താവ് എൻ. കെ. സന്തോഷ് മലേഷ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുൻപ് ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് സംഭവം അറിഞ്ഞ് തിരികെ നാട്ടിൽ എത്തി.
മക്കൾ ശ്രീഹരി പ്ലസ് വൺ വിദ്യാർഥി മൂന്നിലവ് സെൻ്റ് പോൾസ് എച്ച്എസ്എസ്), ശ്രീനന്ദൻ ( കുറുമണ്ണ് സെൻ്റ് ജോൺസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി).
അപകടത്തിനിടയാക്കിയ വാഹനമോടിച്ച 24 കാരനായ യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടാം വർഷ ബി.എഡ് വിദ്യാർഥിയും ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്.
അമിതവേഗത്തിൽ എത്തിയ KL 67 A 3828 നമ്പർ എക്കോ സ്പോട്ട് കാർ രണ്ടു സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശത്ത് ബജി കട നടത്തുന്ന വിജയൻ എന്നയാളാണ് പോലീസിൽ വിവരമറിയിക്കുകയും ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തത്.
10 മീറ്റർ വീതിയുള്ള റോഡ് ആയിരുന്നിട്ടും കനത്ത മഴയിൽ അശ്രദ്ധമായി അമിതവേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us