പാലാ: ഒരാഴ്ച മുന്‍പു വരെ ഓടിക്കളിച്ചു നടന്ന വിദ്യാലയ മുറ്റത്തേക്ക് അന്നമോൾ ചേതനയറ്റ ശരീമായെത്തി. സങ്കടമടക്കാനാവാതെ സഹപാഠികളും അധ്യാപകരും.
മുണ്ടാങ്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്നമോളുടെ മൃതദേഹം ഇന്ന് രാവിയെ അന്നമോള്‍ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു.
സഹപാഠികളും അധ്യാപകരും അന്നമോളുടെ മൃതദേഹത്തിനരികെ പൂക്കള്‍ അര്‍പ്പച്ചു പ്രാര്‍ഥിച്ചു. ഏവര്‍ക്കും പ്രിയങ്കിയായിരുന്ന അന്നമോളുടെ വിയോഗം ഇനിയും ആര്‍ക്കും ഉള്‍ക്കെള്ളാനായിട്ടില്ല.
സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടില്‍ എത്തിക്കുന്ന മൃതദേഹം 11മണി മുതല്‍ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ഫൊറോനാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷകള്‍. ഇടമറുക് സ്വദേശിനി ധന്യ , അന്നമോളുടെ അമ്മ ജോമോള്‍ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കല്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്.
ബി.എഡ് വിദ്യാര്‍ഥി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചാണ് മൂന്നു പേര്‍ക്കും ജീവന്‍ നഷ്ടമായത്. അന്നമോളെ സ്‌കൂളിലേക്ക് ആക്കാന്‍ വരുന്ന വഴിയായിരുന്നു അപകടം.