പൂഞ്ഞാറിൽ അമ്മക്ക് പിന്നാലെ മകനും മരിച്ചു. മരണം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്. അമ്മയുടെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മകനും മരിക്കുകയായിരുന്നു

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അഖിജിത്ത്.

New Update
images (1280 x 960 px)(169)

പാലാ : പൂഞ്ഞാറിൽ അമ്മക്ക് പിന്നാലെ മകനും മരിച്ചു. പൂഞ്ഞാർ മണിയൻകുന്ന് വെട്ടുവയലിൽ വി.പി ജോണിയുടെ ഭാര്യ അൽഫോൻസാ ജോണി ശനിയാഴ്ച മരണപ്പെട്ടിരുന്നു.

Advertisment

അൽഫോൻസയുടെ സംസ്ക്കാരം ചൊവ്വാഴ്ച നടത്തുകയും ചെയ്തു. എന്നാൽ, സംസ്കാരം കഴിഞ്ഞു വൈകിട്ടോടെ മകൻ വി.ജെ അഖിജിത്തും  (27) മണപ്പെടുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അഖിജിത്ത്.  രാത്രി 11 മണിയോടെ അഖിജിത്തിൻ്റെ മരണം സ്ഥിരീകരിച്ചു. സഹോദരങ്ങൾ വി.ജെ അഭിജിത്,  അനില.

Advertisment