പാലാ - പൊൻകുന്നം റോഡിൽ വീണ്ടും വാഹനാപകടം. ചരള പത്താം മൈലിൽ ശബരിമല തീർത്ഥാടകരുടെ ബസും പൈക സ്വദേശിയുടെ കാറും തമ്മിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരന് പരുക്ക്

തുടർച്ചയായി തീർഥാടക വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്

New Update
Untitled design(63)

കോട്ടയം: പാലാ പൊൻകുന്നം -റോഡിൽ വീണ്ടും വാഹനാപകടം.  ശബരിമല തീർത്ഥാടകരുടെ ബസും പൈക സ്വദേശിയുടെ കാറും തമ്മിൽ ഇടിക്കുകയായിരുന്നു. 

Advertisment

ചരള പത്താം മൈലിൽ ഇന്ന് പുലർച്ചെ 12.45 നായിരുന്നു അപകടം. കാർ യാത്രക്കാരന് പരുക്ക് ഉണ്ട്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

തുടർച്ചയായി തീർഥാടക വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇന്നലെ പാലാ ഈരാറ്റുപേട്ട റൂട്ടിൽ ആറാം മൈലിന് സമീപം വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.

അപകടത്തിൽ വിദ്യാർത്ഥികൾക്ക് നിസ്സാര പരുക്കറ്റു. പിറവം വെള്ളൂർ ഭവൻസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ഒരേ കമ്പനിയുടെ ബസ്സുകൾ ആണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ വാഹനം ബ്രേക്ക് ഇട്ടപ്പോൾ പുറകിലെത്തിയ വാഹനം ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.

Advertisment