/sathyam/media/media_files/2025/10/31/pala-2025-10-31-13-48-59.jpg)
കോട്ടയം: പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ 8:45 ഓടെയാണ് സംഭവം.
കോളജ് ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തിയ എന്‍.സി.സി. പരിപാടിക്കിടെയാണ് അപകടം.
/filters:format(webp)/sathyam/media/media_files/2025/10/31/ncc-2025-10-31-13-50-40.jpg)
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷ ചടങ്ങുകളാണ് നടന്നിരുന്നു. പ്രദേശത്തെ സ്‌കൂളുകളില്‍ നിന്ന് ഉള്‍പ്പടെ എന്‍.സി.സി കേഡറ്റുകള്‍ കോളജ് ഗ്രൗണ്ടില്‍ എത്തിയിരുന്നു.
ഇരുമ്പു പൈപ്പുകള്‍ വെല്‍ഡ് ചെയ്താണ് താല്‍ക്കലിക ഗാലറികള്‍ ഒരുക്കിയിരുന്നത്. വിദ്യാര്‍ഥികളെ ഇതില്‍ കയറ്റി നിര്‍ത്തി എണ്ണമെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
/filters:format(webp)/sathyam/media/media_files/2025/10/31/gril-2025-10-31-13-52-19.jpg)
ഗാലറി തകര്‍ന്നതോടെ കുട്ടികളുടെ കാല്‍ കമ്പിയില്‍ കുരുങ്ങുകയായിരുന്നു. കുട്ടികളെ ഉടന്‍ തന്നെ പാലാ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us