പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത് . സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു

കത്തീഡ്രല്‍ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു.

New Update
FIRE

കോട്ടയം: പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 

Advertisment

വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. കത്തീഡ്രല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. 

കത്തീഡ്രല്‍ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു. 

ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ യൂണിറ്റുകളെത്തി തീയണച്ചു.

Advertisment