പള്ളിക്കത്തോട് പഞ്ചായത്തിൽ  വികസന സദസ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു

കൂടുതൽ പ്രാദേശിക റോഡുകൾ ടാർ ചെയ്യുക, എം.സി.എഫ്. നിർമാണം വേഗത്തിലാക്കുക, മൃഗസംരക്ഷണ, കാർഷിക മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുക എന്നീ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു

New Update
palli-1

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വികസനസദസിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു

കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വികസനസദസിന്റെ ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.

Advertisment

ഒറവയ്ക്കൽ-കൂരാലി റോഡ് ഉൾപ്പടെ വിവിധ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനോടൊപ്പം ടൂറിസം,  വിദ്യാഭ്യാസ മേഖലകളിലും മുന്നേറാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കാൻ പഞ്ചായത്തിനു സാധിച്ചതായി അദ്ദേഹം പറഞ്ഞു.  

palli

ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി മായ എം. നായർ പഞ്ചായത്തിന്റെയും പാമ്പാടി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് റാം മോഹൻ സംസ്ഥാന സർക്കാരിന്റെയും വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തി.

കൂടുതൽ പ്രാദേശിക റോഡുകൾ ടാർ ചെയ്യുക, എം.സി.എഫ്. നിർമാണം വേഗത്തിലാക്കുക, മൃഗസംരക്ഷണ, കാർഷിക മേഖലകൾക്ക്  കൂടുതൽ പ്രോത്സാഹനം നൽകുക എന്നീ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.
 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. വിപിനചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം. അശ്വതി,സനു ശങ്കർ, മോളിക്കുട്ടി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ ഗിരീഷ്, അനിൽ മാത്യു കുന്നക്കാട്ട്, ജിൻറോ കാട്ടൂർ, അനിൽകുമാർ, കെ.എൻ. വിജയൻ എന്നിവർ പങ്കെടുത്തു.


ഫോട്ടോക്യാപ്ഷൻ:
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ വികസനസദസിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു.

Advertisment