പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും

New Update
vasavan

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ മൂന്ന് (തിങ്കളാഴ്ച) രാവിലെ 9.30-ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.

Advertisment

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അങ്കണവാടികൾക്കുമുള്ള റഫ്രിജറേറ്റർ വിതരണപദ്ധതി, സുവനീർ പ്രകാശനം, ഓഡിറ്റോറിയം നാമകരണം, വിജ്ഞാനകേരളം തൊഴിൽ ദാതാക്കൾക്കുള്ള ആദരം എന്നീ പരിപാടികളും മന്ത്രി ഉദ്ഘാടനം ചെയ്യും.

എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് രജനി അനിൽ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ വി.ടി. സോമൻകുട്ടി, സീന ബിജു നാരായണൻ, പൊന്നമ്മ ചന്ദ്രൻ, സുജാത സുശീലൻ, ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിബു ജോൺ, പി.കെ. വൈശാഖ്, റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എം. ചാണ്ടി, സിബി  ജോൺ, ധനുജ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് പുതുമന, സുജാത ബിജു, ദീപ ജീസസ്, റെയ്ച്ചൽ കുര്യൻ, സാബു പുതുപ്പറമ്പിൽ, ഷീലമ്മ ജോസഫ്, ഇ.ആർ സുനിൽകുമാർ, ലിസമ്മ ബേബി, ജില്ലാ വനിത ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, ശിശു വികസന പ്രോജക്ട് ഓഫീസർ ജിനു മേരി ബെഞ്ചമിൻ, സെക്രട്ടറി പി.ജി. പ്രദീപ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്മനാഭൻ ഇന്ദീവരം എന്നിവർ പങ്കെടുക്കും.

Advertisment