പാമ്പാടി കാളച്ചന്തയിൽ കത്തിക്കുത്ത്. മഞ്ഞാടി സ്വദേശിക്ക് നെഞ്ചിൽ കുത്തേറ്റു. കുത്തിയ ആളെ ഓർമ്മയില്ലെന്നു കുത്തേറ്റയാൾ

അതേ സമയം ദയറപള്ളിക്ക് സമീപം ഉള്ള ആൾ ആണെന്നും രാജപ്പൻ പറയുന്നു.

New Update
2635962-crime

പാമ്പാടി : പാമ്പാടി കാളച്ചന്തയിൽ കത്തിക്കുത്ത്. മഞ്ഞാടി സ്വദേശിക്ക് നെഞ്ചിൽ കുത്തേറ്റു. പാമ്പാടി കാളച്ചന്തയിലെ ബാറിന് മുമ്പിലായിരുന്നു കത്തിക്കുത്ത്.  

Advertisment

ഇന്നലെ രാത്രി 7:15 ഓടെ ആയിരുന്നു സംഭവം കത്തിക്കുത്തിൽ മഞ്ഞാടി കോളനിയിൽ താമസിക്കുന്ന മാളികേപ്പറമ്പിൽ  രാജപ്പൻ ( 60 ) ന് ആണ് നെഞ്ചിൽ കുത്തേറ്റുത്. കുത്തിയ ആളുടെ പേര്  ഓർമയില്ലെന്ന്  രാജപ്പൻ പറഞ്ഞു.

അതേ സമയം ദയറപള്ളിക്ക് സമീപം ഉള്ള ആൾ ആണെന്നും രാജപ്പൻ പറയുന്നു.  രാജപ്പനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും  പിന്നീട്  കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment