/sathyam/media/media_files/2025/02/03/TwzUaj7OdNQt7xhNgj2o.jpg)
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.
കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.
നാലു ദിവസമായാണ് പരിശീലനം. പരിശീലന പരിപാടിയിൽ ആദ്യ ദിനത്തിൽ വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട ബ്ലോക്കിലേയും ഈ ബ്‌ളോക്കുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്.
രണ്ടാം ദിനം (ഒക്ടോബർ എട്ട്) ഉഴവൂർ, മാടപ്പള്ളി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെയും ബ്‌ളോക്കിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തിലെയും ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും. പരിശീലനം വെളളിയാഴ്ച പൂർത്തിയാകും.
തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, നോഡൽ ഓഫീസർ ഷെറഫ് പി. ഹംസ എന്നിവർ പങ്കെടുത്തു.