New Update
/sathyam/media/media_files/2025/11/12/election-2025-11-12-23-42-38.png)
കോട്ടയം: മികച്ച ജനാധിപത്യത്തിന് സംശുദ്ധമായ വോട്ടർ പട്ടിക എന്ന മുദ്രാവാക്യം ഉയർത്തി 'വോട്ടത്തോൺ' പരിപാടി വ്യാഴാഴ്ച നടക്കും.
Advertisment
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ വിദ്യാഭ്യാസ പദ്ധതിയായ സ്വീപ് ജില്ലാ ഘടകവും ബി.സി.എം. കോളജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ചയ്ക്ക് 1:30ന് ബിസിഎം കോളജിൽ നിന്നാരംഭിക്കുന്ന പരിപാടി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായുള്ള റാലി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിക്കും.
തെരുവുനാടകം, മൂകാഭിനയം, സംഘനൃത്തം തുടങ്ങിയവ അരങ്ങേറും. വോട്ടവകാശ വിനിയോഗ പ്രതിജ്ഞയും മനുഷ്യ ചങ്ങലയും പരിപാടിയുടെ ഭാഗമാകും. സ്വീപ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, കോളജ് മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.വി. തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര എന്നിവർ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us