തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്, പൊതുജനങ്ങൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കോട്ടയം ജില്ലാ കളക്ടർ

ഒഴിവാക്കപ്പെടേണ്ട ലൈസൻസികൾ ജില്ലാ കളക്ടർക്കോ ജില്ലാ പോലീസ് മേധാവിക്കോ അപേക്ഷ നൽകണം

New Update
chetan

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പൊതുജനങ്ങൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതു നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 

Advertisment

ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരും ബാങ്കുകൾ, കോട്ടയം റൈഫിൾ അസോസിയേഷൻ എന്നിവയും ഒഴികെ ജില്ലയിലെ മുഴുവൻ ലൈസൻസികളും തോക്കുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ സറണ്ടർ ചെയ്തു രസീതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിൽ നൽകണം. 

ഒഴിവാക്കപ്പെടേണ്ട ലൈസൻസികൾ ജില്ലാ കളക്ടർക്കോ ജില്ലാ പോലീസ് മേധാവിക്കോ അപേക്ഷ നൽകണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകൾ സറണ്ടർ ചെയ്തിരിക്കണം.

Advertisment