New Update
/sathyam/media/media_files/68pvxatkGQdcu9BjGmfM.webp)
കോട്ടയം: വിവിധ പത്രപ്രവർത്തക / പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Advertisment
ജീവൻ പ്രമാൺ പോർട്ടൽ വഴിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ(നവംബറിലെ തിയതിയിലുള്ളത്.) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർ / ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഹാജരാക്കണം.
മറ്റൊരാൾ മുഖേന സമർപ്പിക്കുന്നവർ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം. ലൈഫ് സർട്ടിഫിക്കറ്റ് മാതൃക ഐപിആർഡി വെബ് സൈറ്റിൽ ലഭിക്കും.