/sathyam/media/media_files/2026/01/11/peoples-library-2026-01-11-22-58-07.jpg)
കുറിച്ചിത്താനം: സാഹിത്യകാരനും അധ്യാപകനും ലൈബ്രേറിയനും ആയിരുന്ന പി. ശിവരാമപിള്ള, ഗ്രന്ഥശാലയുടെ ആദ്യകാല പ്രവർത്തകൻ പ്രദ്യുമ്നൻ നായർ എന്നിവരെ ഗ്രന്ഥശാലയിൽ അനുസ്മരിച്ചു.
​ഗ്രന്ഥശാല സെക്രട്ടറി രാജൻ എം.കെ. സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജോസഫ് ജോസഫ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരൻ അനിയൻ തലയാറ്റും പിള്ളി, പി. ശിവരാമപിള്ളയെയും പ്രദ്യുമ്നൻ നായരെയും അനുസ്മരിച്ച് സംസാരിച്ചു. ​ഗ്രന്ഥശാലാ കമ്മിറ്റി അംഗം ചന്ദ്രമ്മ വി.എസ്, അവാർഡിനർഹമായ "അപ്പുവിന്റെ കഥ അമ്മയുടെയും" എന്ന കൃതി വിശകലനം ചെയ്ത് സംസാരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ പുളിക്കീൽ അവാർഡുകൾ നൽകി.
​പി. ശിവരാമപിള്ള സ്മാരക അവാർഡ്, ബാലസാഹിത്യ കൃതിയായ "അപ്പുവിന്റെ കഥ അമ്മയുടെയും" എന്ന നോവലിന്റെ കർത്താവ് നൈന മണ്ണഞ്ചേരിക്ക് സമ്മാനിച്ചു. നല്ല വായനക്കാരനുള്ള പ്രദ്യുമ്നൻനായർ സ്മാരക അവാർഡ്, ജോയി എബ്രഹാം എടത്തനാലിന് സമ്മാനിച്ചു.
അവാർഡ് സ്വീകരിച്ചുകൊണ്ട് നൈന മണ്ണഞ്ചേരി, ജോയി എബ്രഹാം ഇടത്തനാൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആശ വർമ്മയും പ്രമാധ്യാപകനായി റിട്ടയർ ചെയ്ത ഗിരീശൻ നായർ, വിശ്വനാഥൻ നായർ എന്നിവരും ഗ്രന്ഥശാലാ മുൻ പ്രസിഡന്റ് എൻ.എസ്. നീലകണ്ഠൻ നായരും ആശംസകൾ അർപ്പിച്ചു.
അനിയൻ തലയാറ്റും പിള്ളി, നൈന മണ്ണഞ്ചേരി, സുധാകുമാരി നിലക്കുന്നത്ത് എന്നിവർ പുസ്തകങ്ങൾ ഗ്രഫ്ശാലക്ക് സമ്മാനിച്ചു. ലൈബ്രറിയൻ രാജ്മോഹൻ SP പുസ്തകങ്ങൾ ഏറ്റുവാങ്ങി. കമ്മിറ്റി അംഗം സതീഷ്കുമാർ കൃതജ്ഞത പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us