പെരുവക്കാരുടെ ഓരോ ദുരിതങ്ങളേ.. ശക്തമായ മഴയില്‍ പെരുവ - പിറവം റോഡ് വെള്ളത്തില്‍ മുങ്ങി.. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി

വെട്ടുകാട്ടില്‍ തട്ട് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ ഉള്ള ഓടക്ക് വീതി കുറവായതും വെള്ളം ഒഴുകി പോകാന്‍ തടസമാകുന്നു

New Update
peruva

പെരുവ:  മഴയില്‍ പെരുവ - പിറവം റോഡ് വെള്ളത്തില്‍ മുങ്ങി. വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.  ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് റോഡിൽ വെള്ളം കയറിയത്. 

Advertisment

പെരുവ മുതല്‍ വടുകുന്നപ്പുഴ വരെ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുകയായിരുന്നു.

റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കുഴികളില്‍ മിറ്റല്‍ നിരത്തിയിരുന്നു

എന്നാല്‍ വെള്ളം ഓടയിലേക്ക് ഒഴുകിപ്പോകാന്‍ കൃത്യമായി ഓവുകള്‍ ഇല്ലാത്തതും, വെള്ളം ഒഴുകിപ്പോകാന്‍ കലുങ്കും ഇല്ലാത്തതും വെള്ളം റോഡില്‍ കെട്ടിക്കിടക്കാന്‍ കാരണമായി. 

ഈ റോഡില്‍ കാഞ്ഞിരംകണ്ടം ഭാഗത്ത് റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നത്.

heavy rain

പകുതിഭാഗം വീതി കുറഞ്ഞതാണ്.  ഇവിടെ മാലിന്യങ്ങള്‍ വന്ന് അടഞ്ഞതാണ് വെള്ളം ഒഴുകി പോകാന്‍ കഴിയാതെ വരുന്നത്. 

കൂടാതെ വെട്ടുകാട്ടില്‍ തട്ട് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ ഉള്ള ഓടക്ക് വീതി കുറവായതും വെള്ളം ഒഴുകി പോകാന്‍ തടസമാകുന്നു.

ഇത് വീതി കൂട്ടി പണിയാന്‍ കഴിഞ്ഞവര്‍ഷം പഞ്ചായത്തില്‍ നിന്നും പണം അനുവദിച്ചെങ്കിലും നിര്‍മ്മാണം നടന്നില്ല.

റോഡില്‍ നിന്നും കൃത്യമായി ഓടയിലേക്ക് വെള്ളം ഒഴുകാന്‍ ഓവുകള്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

Advertisment