ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക അദാലത്ത്: 77 പരാതികൾ തീർപ്പാക്കി

വാഴൂർ എയ്ഞ്ചൽസ് വില്ലേജിൽ നടത്തിയ പരിപാടി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

New Update
PHYSICALLY-HANDICAPPED

കോട്ടയം: ദേശീയ നിയമ സേവന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കാഞ്ഞിരപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിയും പാലിയേറ്റിവ് കെയർ സൊസൈറ്റി ഫോർ ഫിസിക്കലി ചലഞ്ച്ഡ് പേഴ്സൺസും ചേർന്ന് 'കരുതൽ'എന്ന പേരിൽ പ്രത്യേക അദാലത്ത് നടത്തി. 

Advertisment

124 പരാതികൾ ലഭിച്ചതിൽ 77 എണ്ണം തീർപ്പാക്കി.

വാഴൂർ എയ്ഞ്ചൽസ് വില്ലേജിൽ നടത്തിയ പരിപാടി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 

സിവിൽ ജഡ്ജ് സീനിയർ ഡിവിഷനും ഡി.എൽ.എസ്.എ. സെക്രട്ടറിയുമായ ജി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. 

കാഞ്ഞിരപ്പള്ളി ടി.എൽ.എസ്.സി അധ്യക്ഷ സ്മിത സൂസൻ മാത്യു, കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്്രേടറ്റ് കെ.കെ. അശോക്, ഫാ. റോയ് മാത്യു, ഓർഫനേജ് കൺട്രോൾ ബോർഡ് ആൻഡ് നാഷണൽ ട്രസ്റ്റ് ആക്ട് ലോക്കൽ ലെവൽ കമ്മിറ്റി അംഗം ജയകൃഷ്ണൻ, ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി അധ്യക്ഷൻ സാജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Advertisment