New Update
/sathyam/media/media_files/2026/03/09/1001713176-2026-03-09-13-24-16.jpg)
പൊൻകുന്നം : പൊൻകുന്നത്ത് വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
പഴയചന്തയിൽ തോണിപ്പാറ റോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഭാര്യയെയും ഭർത്താവിനെയും ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാടക വീടിന്റെ രണ്ടാം നിലയിലായിരുന്നു ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അടഞ്ഞ വാതിലിന് സമീപം രണ്ടു വയസുള്ള കുഞ്ഞ് കരയുന്ന നിലയിലായിരുന്നു. പത്തൊൻപതാം മൈലിൽ നിന്ന് ഏതാനും ദിവസം മുൻപാണ് ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയത്.
മരിച്ച പെൺകുട്ടി പൊൻകുന്നം ചെന്നാക്കുന്ന് ഭാഗത്തുള്ളതാണെന്നും ഭർത്താവ് ജെ സി ബി ഡ്രെവർ ആണ് എന്നുമാണ് ലഭിക്കുന്ന വിവരം. 2 വയസ്സുകാരിയെ കൂടാതെ 4 വയസുള്ള മകനും ഇവർക്കുണ്ട്.
ഭാര്യയുടെ കഴുത്ത് അറുത്ത നിലയിലും ഭർത്താവ് കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് ഉള്ളത്.വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us