Advertisment

ഗാന്ധിജയന്തി ദിനത്തില്‍ പൊന്‍കുന്നത്തു വന്‍ വിദേശമദ്യവേട്ട. 50 ലിറ്റര്‍ മദ്യവും നിരോധിത പുകയില ഉത്പന്നവും എക്‌സൈസ് പിടികൂടി. മദ്യം സൂക്ഷിച്ചിരുന്നത് വീടിന്റെ ടെറസില്‍ രഹസ്യ അറ നിര്‍മിച്ച്

തുടര്‍ച്ചയായി രണ്ടു ദിവസത്തെ ഡ്രൈഡേയില്‍ കച്ചവടം നടത്താന്‍ വന്‍തോതില്‍ വിദേശമദ്യം സൂക്ഷിച്ചയാളെ പൊന്‍കുന്നം എക്‌സൈസ് പിടികൂടി

New Update
shyju liquour

പൊന്‍കുന്നം: തുടര്‍ച്ചയായി രണ്ടു ദിവസത്തെ ഡ്രൈഡേയില്‍ കച്ചവടം നടത്താന്‍ വന്‍തോതില്‍ വിദേശമദ്യം സൂക്ഷിച്ചയാളെ പൊന്‍കുന്നം എക്‌സൈസ് പിടികൂടി. പഴയിടം കാരുവേലില്‍ ഷൈജു ഡോമിനിക് ആണ് എക്‌സൈസ് പിടിയിലായത്.

Advertisment

 മുന്‍ അബ്കാരി കേസിലെ പ്രതിയായ ഷൈജു താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. വീട്ടില്‍ ടെറസില്‍ രഹസ്യ അറ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ വിവിധ ബ്രാന്റുകളിലുള്ള മദ്യം, നിരോധിത പുകയില ഉല്‍പന്നം എന്നിവയാണ് കണ്ടെടുത്തത്.

മദ്യം വിറ്റ വകയില്‍ ഇയാളില്‍ നിന്നും 2700 രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് സി.ഐ. എം.നിജുമോന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലക്ഷ്മി പാര്‍വതി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ എസ്. ശേഖര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.ആര്‍. രതീഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.പി. സുനില്‍, റെജി കൃഷ്ണന്‍, പി.എ. നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും നടപടിയും.

Advertisment