/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ചൊവ്വാഴ്ച നടക്കും.പൂഞ്ഞാർ തെക്കേക്കരയിൽ രാവിലെ 10.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രസിഡൻറ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ് ഹരി ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ് പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണവും സംസ്ഥാന സർക്കാരിൻറെ വികസന പ്രവർത്തനങ്ങളുടെ അവതരണവും വികസന സദസ് റിസോഴ്സ് പേഴ്സൺ കെ.ആർ. സുരേഷ് നടത്തും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജമ്മ ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. അജിത്കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മിനിമോൾ ബിജു, അനിൽകുമാർ മഞ്ഞപ്ലാക്കൽ, പി.യു. വർക്കി, ഗ്രാമപഞ്ചായത്തംഗങ്ങളായ റോജി തോമസ്, മേരി തോമസ്, സജിമോൻ കദളിക്കാട്ടിൽ, ആനിയമ്മ സണ്ണി, ബീന മധുമോൻ, പി.ജി. ജനാർദ്ദൻ, നിഷ സാനു, സജി സിബി, റെജി ഷാജി എന്നിവർ പങ്കെടുക്കും.