/sathyam/media/media_files/hTmWMCzADLKP2NK1djMC.jpg)
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച ഭക്തജന തിരക്കിനിടയില്‍ `പൂരം ഇടി' നടന്നു. മീനപൂര ദിവസം പതിവായുള്ള കലംകരിയ്ക്കല്‍- നിവേദ്യ വഴിപാടുകള്‍ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് 12-ന് നടന്ന `പൂരം ഇടി' ഭക്തിസാന്ദ്രമായി. ഈ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ മാത്രം പ്രത്യേകമായുള്ള ആചാരപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദൂരങ്ങളില്‍ നിന്നുള്ള ഭക്തരും എത്തിച്ചേര്‍ന്നു. പൂരം ഇടി നടക്കുന്ന സമയത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. തുടര്‍ന്നു നട അടച്ച ക്ഷേത്ര മതില്ക്കകത്ത് ഞായറാഴ്ച മറ്റുള്ളവര്‍ക്കും പ്രവേശനം നിഷിദ്ധമാണ്. വെെകിട്ട് ദീപാരാധനയോ വഴിപാടുകളോ പതിവില്ല.
ശനിയാഴ്ച വെെകിട്ട് ദീപാരാധനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ കലാപരിപാടികളുടെ വേദിയായ `തിരുവരങ്ങി'ന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ ആദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ.സുധീഷ് , കണ്‍വീനര്‍ കെ.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ആണ്ടൂര്‍ `ശിവം' കെെകൊട്ടികളി സംഘത്തിന്‍റെ ആദ്യ പരിപാടിയും തുടര്‍ന്ന് ഭക്തി ഗാനസുധയും അരങ്ങേറി.
മാര്‍ച്ച് 25 -ന് തിരുവാതിര കളി, പിന്നല്‍-കോല്‍ തിരുവാതിര, യോഗാ നാട്യം, കരോക്കെ ഗാനമേള, പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ടൗണ്‍ വഴിയുള്ള താലപ്പൊലി ഘോഷയാത്ര തുടങ്ങിയവയും ഗരുഡന്‍ പറവ, മയിലാട്ടം, മേളം തുടങ്ങിയവയും നടക്കും.
തിങ്കളാഴ്ച നടക്കുന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയും പ്രധാന കാര്‍മ്മികത്വം വഹിക്കും. കലശദിനത്തില്‍ പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും വെെകിട്ടും ഭക്തര്‍ക്കായി പ്രസാദ സദ്യയും ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us