പ്രവാസികളുടെ തരിശുഭൂമിയിലെ കൃഷി വ്യാപകമാക്കണം: സെമിനാർ നിർദേശം

തിരിച്ചെത്തുന്ന പ്രവാസികൾക്ക് അവരുടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ കോ-വർക്കിംഗ് സ്‌പേസുകളും ബിസിനസ് ഇൻകുബേഷൻ സേവനങ്ങളും നൽകുക.

New Update
VISION 31 CO OPRATVIE SEMNINAR CROWD 28.10 (3)

കോട്ടയം: പ്രവാസികളുടെ കൃഷിയോഗ്യമായ ഭൂമി  താൽക്കാലികമായി ഏറ്റെടുത്ത്  സഹകരണ സംഘങ്ങളിലൂടെ ഫലവൃഷകൃഷി വ്യാപിപ്പിക്കാനും പ്രവാസികളുടെ അടച്ചിട്ടിരിക്കുന്ന വീടുകൾ ഹോംസ്റ്റേ നടത്തുന്നതിനായി പ്രവാസി സഹകരണ സംഘങ്ങൾ ഏറ്റെടുക്കണമെന്ന നിർദേശങ്ങളുമുയർത്തി വിഷൻ 2031 സെമിനാർ.

Advertisment

വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുളള പ്രാദേശിക ഉൽപന്നങ്ങൾ ഓൺലൈൻ വഴി വിറ്റഴിക്കുന്നതിനായി ഒരു ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക


തിരിച്ചെത്തുന്ന പ്രവാസികൾക്ക് അവരുടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി ആധുനിക സൗകര്യങ്ങളോട് കൂടിയ കോ-വർക്കിംഗ് സ്‌പേസുകളും ബിസിനസ് ഇൻകുബേഷൻ സേവനങ്ങളും നൽകുക.
 
കേരളത്തിലെ ആശുപത്രികളേയും ആരോഗ്യ വിദഗ്ദ്ധരേയും പ്രവാസികളുമായി ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം രൂപീകരിക്കുക.
   
കലയിലും സംഗീതത്തിലും ഡിസൈനർ രംഗത്തും പ്രാവീണ്യം ഉളള യുവ പ്രവാസികൾക്ക് അവരുടെ സംരംഭങ്ങൾ വിൽക്കുവാനും പങ്കുവയ്ക്കുവാനും കഴിയുന്ന ഒരു സഹകരണ പ്ലാറ്റ്‌ഫോം എന്നീ നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു.


സെമിനാറിലെ മറ്റു ഗ്രൂപ്പ് ചർച്ചകളിൽ നിന്നുയർന്നുവന്ന പ്രധാനനിർദേശങ്ങൾ:

ടൂറിസം മേഖല:

green

ടൂറിസം മേഖലയിൽ  സഹകരണ സംഘങ്ങൾ വഴി ഹോട്ടൽ സമുച്ചയം

പ്രാദേശിക ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി വികസനം സഹകരണ സംഘങ്ങൾ വഴി നടത്തണം.


 പ്രാദേശിക ടൂറിസം സ്‌പോട്ടുകളിൽ ആൾതാമസമില്ലാത്ത വീടുകളിൽ  'ഹോം സ്റ്റേ' ഏർപ്പെടുത്തണം.


ടൂറിസം വകുപ്പ്, ത്രിതല പഞ്ചായത്ത്, സഹകരണ സംഘങ്ങൾ എന്നിവ കോർത്തിണക്കി ആഭ്യന്തര ടൂറിസം വികസിപ്പിക്കണം.

ടൂറിസം കോളേജുകൾ സ്ഥാപിക്കണം.


ഊർജ മേഖല

Untitledmali

സോളാർ പാനലുകൾ സ്്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം.

പ്രധാന നിരത്തുകളിൽ ഇലക്ട്രിക്, സി.എൻ.ജി ചാർജിംഗ് സ്റ്റേഷനുകൾ സഹകരണ സംഘങ്ങൾ വഴി വ്യാപിപ്പിക്കണം.

ഊരാളുങ്കൽ മാതൃകയിൽ ഊർജ്ജ ഉല്പാദന രംഗത്തെ പ്രവർത്തങ്ങൾ ഏറ്റെടുക്കണം.
10-15 വീടുകൾ  ഒരു ക്ലസ്ടർ ആയി രൂപീകരിച്ച് സഹകരണ സ്ഥാപനങ്ങൾ വായ്പ നല്കി റൂഫ്‌ടോപ്പ് സോളാർ പദ്ധതി നടപ്പാക്കണം.

കാർഷിക മേഖല

cocoa farmers

സഹകരണ മേഖലയിൽ ധാന്യസംഭരണശാലകൾ ആരംഭിക്കണം.

സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കുന്ന നെല്ലിന് ന്യായവില നൽകുന്നതിനുള്ള  സ്ഥിരം സംവിധാനം ഏർപ്പെടുത്തണം

പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉണക്കി വിൽക്കുന്ന ഡ്രൈ ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ആരംഭിക്കണം.

വിത്ത്, വളം, കീടനാശിനി ഉൽപ്പാദനം / വിപണനം സഹകരണ സംഘങ്ങൾ ഏറ്റെടുക്കണം.

മറ്റുനിർദേശങ്ങൾ:

ജില്ലാ/താലൂക്ക് കേന്ദ്രങ്ങളിൽ വനിതാ-പുരുഷ പെയ്ഡ് ഹോസ്റ്റലുകൾ.

ശബരി വിമാനത്താവളം, മലയോര തുരങ്കപാത തുടങ്ങിയ സംരംഭങ്ങളിൽ സാമ്പത്തിക പങ്കാളിത്തം

മുഴുവൻ സംഘങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഉല്പന്നങ്ങൾ വിൽക്കുവാനുള്ള പ്ലാറ്റ്‌ഫോം

സഹകരണ മേഖലയിൽ കൊറിയർ സർവീസ്

യൂബർ മാതൃകയിൽ വാടകവാഹന സഹകരണ സംഘം

ഐ.ടി. ജീവനക്കാർ, അക്ഷയ സെന്റർ ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, അങ്കൺവാടി, തൊഴിലുറപ്പ് തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരുടെ സഹകരണസംഘങ്ങൾ.

Advertisment