ഉന്നത വിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് നിർദേശങ്ങൾ അവതരിപ്പിച്ച് വിദഗ്ധർ

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സെമിനാറിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ വിദഗ്ദർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഗ്രൂപ്പ് ലീഡർമാർ സംഗ്രഹം അവതരിപ്പിച്ചു

New Update
seminar

കോട്ടയം: സംസ്ഥാനരൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2031ൽ കേരളത്തിൻറെ ഉന്നതവിദ്യാഭ്യാസരംഗം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് ഉന്നതവിദ്യാഭ്യാസ വികസന സെമിനാർ.

Advertisment

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സെമിനാറിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ വിദഗ്ദർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഗ്രൂപ്പ് ലീഡർമാർ സംഗ്രഹം അവതരിപ്പിച്ചു.
 
സർവ്വകലാശാലാ ഭരണവും പരിഷ്‌കാരണങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കോളജുകളുടെ അഫിലിയേഷൻ രീതി മാറ്റി യൂണിറ്ററി സിസ്റ്റം നടപ്പിലാക്കണമെന്ന് നിർദ്ദേശമുയർന്നു. 

college

കൊളോണിയലിസത്തിന്റെ ശേഷിപ്പായിരുന്ന  അഫിലിയേഷൻ സിസ്റ്റം പരിഷികരിക്കുന്നതിനു പകരം ഇന്ത്യ വിപുലമാക്കുകയാണ് ചെയ്തത്. സർവകലാശാലകളുടെ ഭരണരീതിയിൽ മാറ്റമുണ്ടാകണം. 

സാങ്കേതിക വിദ്യയും ഭാവിപഠനവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു. 

പാഠ്യപദ്ധതി-ബോധനരീതി- അധ്യാപന പരിശീലനം എന്ന വിഷയത്തിൽ നടന്ന ചർച്ച പുതുതലമുറയും അധ്യാപകരും തമ്മിൽ തലമുറ വിടവ് നിലനിൽക്കുന്നതായി വിലയിരുത്തി.

ഇതു പരിഹരിക്കാൻ കഴിയണം. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കണം. 

robot

ഗവേഷണം-നവീനത്വം-ജ്ഞാനോത്പാദനം എന്ന വിഷയത്തിൽ നടന്ന ചർച്ച ഗവേഷണങ്ങൾക്കു മാത്രമായി സർവകലാശാലകളുണ്ടാകണമെന്ന് നിർദ്ദേശിച്ചു. 

 നൈപുണ്യവികസനം- തൊഴിലധിഷ്ഠിത പഠനം എന്ന വിഷയത്തിൽ നടന്ന ചർച്ച ബിരുദ സമ്പാദനത്തിനൊപ്പം തൊഴിൽ ഉറപ്പാക്കുന്ന രീതിയിലുള്ള  മാറ്റങ്ങളുണ്ടാകണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. 

ഡിജിറ്റൽ മേഖലയിൽ മാത്രമല്ല, ആർട്സ്, സയൻസ് വിഷയങ്ങൾ പഠിക്കുന്നവർക്കും മികച്ച തൊഴിലവസരങ്ങളുണ്ടാകണം.

 അന്താരാഷ്ട്രവത്കരണവും സ്റ്റഡി ഇൻ കേരളാ പദ്ധതിയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി.

students

കൂടുതൽ വിദ്യാർഥികളെ അകർഷിക്കാനാകുന്നതിനൊപ്പം ഇവിടെയുള്ളവർക്ക് രാജ്യത്തു തന്നെ പഠിക്കുന്നതിന് അവസരമൊരുക്കണമെന്നും വിദഗ്ധർ നിർദേശിച്ചു. 

സാമൂഹിക ഇടപെടലുകളും വിദ്യാഭ്യാസ മൂല്യങ്ങളും,  ഗുണമേന്മ-അക്രഡിറ്റേഷൻ-പശ്ചാത്തല സൗകര്യ മികവ് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചും ചർച്ച നടന്നു.  

പ്രഫ. എം.വി. നാരായണൻ, പ്രഫ. സജി ഗോപിനാഥ്, പ്രഫ. സുരേഷ് ദാസ്, പ്രഫ. കെ. മധുസൂദനൻ, പ്രഫ. എം.എസ്. രാജശ്രീ, പ്രഫ. എൻ.വി. വർഗീസ്, പ്രഫ. ജോജു പി.അലക്സ്, പ്രഫ. പി.ജി. ശങ്കരൻ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.

Advertisment