രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി

New Update
mar augusthinose college quiz competetion

രാമപുരം: രാമപുരം മാർ ആഗസ്തീനോസ്  കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ  ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ  20 -ാമത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 

Advertisment

ജോയൽ ജൂബി, ആദർശ് സിബി - ഹോളി  ക്രോസ് എച്ച്.എസ്.എസ്  ചേർപ്പുങ്കൽ  ഒന്നാം സ്ഥാനവും കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, അജീന സി ജയൻ, ഷെറിൻ  രഞ്ചൻ - സെന്റ്  മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ്  കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ്  മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. 

വൈസ് പ്രിൻസിപ്പൽമാരായ  ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,  ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി, അഡ്മിനിസ്ട്രേറ്റർമാരായ പ്രകാശ് ജോസഫ്, സ്റ്റാഫ്‌ കോർഡിനേറ്റർ റെജീന സെബാസ്റ്റ്യൻ, അസോസിയേഷൻ പ്രസിഡൻ്റ് ഷോൺ  സോജി  തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment