Advertisment

പുരോഗമന കലാസാഹിത്യ സംഘം വൈക്കം, തലയോലപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ഫാസിസ്റ്റു വിരുദ്ധ സാംസ്കാരിക സമ്മേളനം ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു

വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ പു ക സ വൈക്കം ഏരിയ പ്രസിഡൻ്റ് കെ.സി.കുമാരൻ അധ്യക്ഷനായി. കവി മീരാബെൻ , കഥാകൃത്ത് പി.കെ.ഓമന എന്നിവർ സ്വന്തം സൃഷ്ടികൾ അവതരിപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
r8Untitled.jpg

വൈക്കം: പുരോഗമന കലാസാഹിത്യ സംഘം വൈക്കം, തലയോലപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ഫാസിസ്റ്റു വിരുദ്ധ സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു.

Advertisment

വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ പു ക സ വൈക്കം ഏരിയ പ്രസിഡൻ്റ് കെ.സി.കുമാരൻ അധ്യക്ഷനായി. കവി മീരാബെൻ , കഥാകൃത്ത് പി.കെ.ഓമന എന്നിവർ സ്വന്തം സൃഷ്ടികൾ അവതരിപ്പിച്ചു.

ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രബാബു , പുകസ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അംബരീഷ് ജി.വാസു, പുകസ വൈക്കം ഏരിയ സെക്രട്ടറി കെ.കെ.ശശികുമാർ  , നാടക പ്രവർത്തകൻ പ്രദീപ് മാളവിക, കഥാകൃത്ത് കെ.ആർ ബീന എന്നിവർ സംസാരിച്ചു.

പുകസ തലയോലപ്പറമ്പ് ഏരിയ പ്രസിഡൻ്റ് സി.എം.കുസുമൻ സ്വാഗതവും ഏരിയ സെക്രട്ടറി പി.എസ്.ജയപ്രകാശ് നന്ദിയും പറഞ്ഞു.

Advertisment