കൊടും ചൂടിനിടെ ആശ്വാസ മഴ, കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും തകർപ്പൻ മഴ. ഒപ്പം ശക്തമായ ഇടിയും മിന്നലും

അടുത്ത 3 ദിവസം അരുണാചൽ പ്രദേശ്, കേരളം, മഹി, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറു മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

New Update
rain

കോട്ടയം: കൊടും ചൂടിനിടെ ആശ്വാസമായി കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലു തകർപ്പൻ മഴ.

Advertisment

ശക്തമായ ഇടിയും മിന്നലിനോടൊപ്പമാണ് മഴ എത്തിയത്.

അടുത്ത 3 ദിവസം അരുണാചൽ പ്രദേശ്, കേരളം, മഹി, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറു  മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.


ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നു. 

ഇതോടൊപ്പം 5.8 കിലോമീറ്റർ വരെ ഉയരത്തിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖാ പ്രദേശത്ത് രൂപപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടയാണ്  ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം വയനാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. 

വേനൽ രൂക്ഷമായിരിക്കെ മഴ എത്തിയത് കർഷകർക്ക് ആശ്വാസമാണ്. ജല സ്രോതസ്സുകൾ വറ്റി വരണ്ടതോടെ കൃഷിയിടങ്ങൾ നനയ്ക്കാൻ പോലും മാർഗമില്ലാതെ കർഷകർ പ്രതിസന്ധിയിലായിരുന്നു.  അതേസമയം വേനൽ മഴ ലഭിച്ചാൽ കപ്പയിടാനുള്ള ഒരുക്കങ്ങൾ കർഷകർ ആരംഭിച്ചിട്ടുണ്ട്.

Advertisment