രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കർഷകരെ ആദരിച്ചു

New Update
ef21d2ee-98dd-403b-aef9-e47d8bbc1548

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കേരളപ്പിറവി ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ  ആദരിച്ചു.  കാർഷിക മേഖലയിൽ മികവ് തെളിയിച്ച  ജോസ് ജോർജ് കരിപ്പാക്കുടി, ജോബിൻ ജോസ്  മാടവന, ടോം തോമസ് പുളിക്കീൽചാലിൽ എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം പൊന്നാടയണിയിച്ച് ആദരിച്ചു. 

Advertisment

പ്രിൻസിപ്പൽ  ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, കോർഡിനറ്റർമാരായ അരുൺ കെ എബ്രഹാം, ഷീബാ തോമസ്  കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment