രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിൽ 'കാലിസ് ' കോമേഴ്‌സ് ഫെസ്റ്റ് നടത്തി

New Update
commerce fest

രാമപുരം  മാർ ആഗസ്റ്റിനോസ് കോളേജ്  കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  കോമേഴ്‌സ് ഫെസ്റ്റ് 'കാലിസ്' കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ്  കുന്നുംപുറം ഉദ്‌ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ  ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ജോസ് ജോസഫ് തുടങ്ങിയവർ സമീപം

രാമപുരം: രാമപുരം  മാർ ആഗസ്റ്റിനോസ് കോളേജ്  കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ  കോമേഴ്‌സ് ഫെസ്റ്റ് 'കാലിസ്' ൽ  വിവിധ സ്കൂളുകളിൽ നിന്നുമായി ഇരുനൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisment

ഫെസ്റ്റിനോട് അനുബന്ധിച്  നടത്തിയ മത്സരങ്ങളിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മെമ്മോറിയൽ "ബിസിനസ്‌ ക്വിസ് ഒന്നാം സ്ഥാനം അഷേർ ജോസഫ്, ശ്രീഹരി ആർ നായർ സെന്റ്. ആൻസ് എച്ച്.എസ്.എസ്  കുരിയനാട്, രണ്ടാം സ്ഥാനം -എയ്‌ലിൻ മരിയ തരുൺ, എയ്‌ഡൻ ക്രിസ് ഹോളി ക്രോസ്സ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ.

പ്രോഡക്റ്റ് ലോഞ്ച് - ഒന്നും രണ്ടും സ്ഥാനങ്ങൾ ചാവറ ഇന്റർനാഷണൽ സ്കൂൾ അമനകര. ഫൈവ്സ് ഫുട്ബോൾ ഒന്നാം സ്ഥാനം സെന്റ്‌ സെബാസ്ററ്യൻസ് എച്ച്.എസ്.എസ്  കടനാട്‌, രണ്ടാം സ്ഥാനം സെന്റ് നെപുംസ്യാൻസ് എച്ച്.എസ്.എസ്  കൊഴുവനാൽ.

ഗ്രൂപ്പ്‌ ഡാൻസ് -  ഒന്നാം സ്ഥാനം സെന്റ്. അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം. മൈം - ഒന്നാം സ്ഥാനം ചാവറ ഇന്റർനാഷണൽ സ്കൂൾ അമനകര, രണ്ടാം സ്ഥാനം - സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്  വിളക്കുമാടം, സെന്റ്. ആൻസ് എച്ച്.എസ്.എസ്  കുരിയനാട്.

ട്രഷർ ഹണ്ട്‌ - സെന്റ്‌ അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം. പോസ്റ്റർ ഡിസൈനിങ് - ഒന്നാം സ്ഥാനം അഭിനന്ദ അജിത് സെന്റ്. അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം, രണ്ടാം സ്ഥാനം - ശാലോമിൻ മരിയ ജോയ്‌സ് കാർമൽ പബ്ലിക് സ്കൂൾ പാലാ.

സോളോ സോങ് - ഒന്നാം സ്ഥാനം ഓവിയറ്റിസ് അഗസ്റ്റിൻ സെന്റ്. അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം, രണ്ടാം സ്ഥാനം അലീനിയ സെബാസ്റ്റ്യൻ ചാവറ ഇന്റർനാഷണൽ സ്കൂൾ അമനകര എന്നിവർ വിജയികളായി.  

കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ  ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, കോമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി ജോസ് ജോസഫ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ്‌ കോർഡിനേറ്റർ ഡോ. ജെയിൻ ജെയിംസ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, അസോസിയേഷൻ പ്രസിഡന്റ്‌ അന്ന റോസ് ജെമറിൻ എന്നിവർ പ്രസംഗിച്ചു. 

Advertisment