രാമപുരം മാർ ആഗസ്തീനോസ് കോളേജില്‍ 'വിറ്റാ നോവ 2കെ25' ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു

New Update
vita nova seminar

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്തും പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ 'വിറ്റാ നോവ 2കെ25'  ആരംഭിച്ചു. 

Advertisment

"സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ" എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും പ്രതിരോധ ചികിത്സ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗരേഖകൾ രൂപപ്പെടുത്തുകയും ഇത് സംബന്ധിച്ച  റിപ്പോർട്ട്   സർക്കാർ തലത്തിലേക്ക് സമർപ്പിക്കുകയും  ചെയ്യും. 

സെമിനാറിൽ ഡിബേറ്റ്, പേപ്പർ പ്രസന്റേഷൻ, ക്വിസ്, തെരുവ് നാടകം, പോസ്റ്റർ മേക്കിങ്, റീൽസ് മേക്കിങ്, എക്‌സ്ടെംപോറെ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 

സെമിനാറിന്റെ ഭാഗമായി സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, മാനസികാരോഗ്യ സാമൂഹ്യ സേവന മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും

മാനേജർ  റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐഎഎസ് ഉദ്‌ഘാടനം നിർവഹിച്ചു.  

ക്യാപ്സ് പ്രസിഡൻറ് ഡോ. ചെറിയാൻ പി കുര്യൻ,പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സൈനബ് ലോകന്ദ് വാലാ, അഡാർട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ   രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ് സോഷ്യൽ വർക്ക് വകുപ്പ് മേധാവി സിജു തോമസ്,ഐ ക്യു എ സി കോർഡിനേറ്റർ  കിഷോർ എന്നിവർ പ്രസംഗിച്ചു.

Advertisment