തരംഗമായി രാവണപ്രഭു റീ റിലീസ്..കോട്ടയത്ത് കട്ടൗട്ട് വെച്ച് പാലഭിഷേകം നടത്തി ആരാധകര്‍.. നൊസ്റ്റാള്‍ജിയയെന്നു ലാല്‍ ആരാധകര്‍.

കേരളത്തില്‍ 170-ഓളം തീയേറ്ററുകളിലാണു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വന്‍ വരവേല്‍പ്പാണ് അരാധകര്‍ ചിത്രത്തിനു നല്‍കിയത്

New Update
ravan

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനംചെയ്ത 'രാവണപ്രഭു'വിന്റെ റീ റിലീസ് കോട്ടയത്തും തരംഗമായി. ആദ്യ ദിനം ഹൗസ്ഫുള്ളായിരുന്നു ഷോകള്‍.. 

Advertisment

ജില്ലയില്‍ പതിനാലോളം ഷോകളാണ് ഇന്നു ഒരു ദിവസം മാത്രം നടത്തിയത്. കേരളത്തില്‍ 170-ഓളം തീയേറ്ററുകളിലാണു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വന്‍ വരവേല്‍പ്പാണ് അരാധകര്‍ ചിത്രത്തിനു നല്‍കിയത്. കോട്ടയം അഭിലാഷ് തിയറ്ററിലായിരുന്നു കോട്ടയത്തെ പ്രധാന ആഘോഷം. രാവിലെ ചെണ്ടമേളവും പാലഭിഷേകവുമൊക്കെയായി രാവണപ്രഭുവിന്റെ രണ്ടാം വരവു ഗംഭീരമാക്കി.

ravan2

 4കെ അറ്റ്മോസ് പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളില്‍. 4കെയില്‍ റീസ്റ്റോര്‍ ചെയ്ത ചിത്രം നൂതന- ദൃശ്യ ശബ്ദവിസ്മയത്തോടെ തീയേറ്ററില്‍ അനുഭവിക്കാന്‍ സാധിക്കും. 2001 ഒക്ടോബര്‍ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. തിയറ്ററിനുള്ളിലും പാട്ടും ഡാന്‍സുമായാണു രാവണപ്രഭു രണ്ടാം വരവ് ആരാധകര്‍ ആഘോഷിച്ചത്.


ഭൂമി ഏറ്റെടുക്കാനുള്ള വഖഫ് ബോർഡ് തീരുമാനം നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഭൂമി ഫറൂഖ് കോളേജിന് ദാനമായി ലഭിച്ചതാണെന്ന

മുന്‍പും  തീയേറ്ററുകളില്‍ റീ- റിലീസായെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. 'മണിച്ചിത്രത്താഴ്', 'ദേവദൂതന്‍', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങള്‍ ലാല്‍ ആരാധകര്‍ തീയേറ്ററില്‍ ആഘോഷമാക്കിയിരുന്നു. മുമ്പ് ഇറങ്ങിയപ്പോള്‍ തീയേറ്ററില്‍ കണ്ടവരും അന്ന് അവസരം നഷ്ടമായവരും ഒരുപോലെ തീയേറ്ററിലേക്ക് ഒഴുകി. കളക്ഷനില്‍ പല ചിത്രങ്ങളും റെക്കോര്‍ഡിട്ടിരുന്നു.

Advertisment