കോട്ടയം: രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘാടകൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് നേതൃയോഗം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി.മുകുന്ദൻെറ അദ്ധൃക്ഷതയിൽ ജില്ലാ ചെയർമാൻ കെ.സി.നായർ ഉദ്ഘാടനം ചെയ്തു.
വികസന ഫണ്ടും, ഗ്രാൻറ്റുകളും വർഷവസാനമായിട്ടും 40%പോലും സർക്കാർ നല്കാത്തതിനാൽ പഞ്ചായത്ത് തലത്തിൽ ലൈഫ് പദ്ധതി, റോഡ് കുടിവെള്ള, കാർഷിക,പട്ടികജാതി, അംങ്കണവാടി പദ്ധതികൾ എല്ലാം നിശ്ചലമായതായി യോഗം ആരോപിച്ചു.
ഇടത് ജനപ്രതിനിധികൾ പോലും ഫണ്ട് ലഭിക്കാതെ വികസനം നിലച്ചതിൽ അസ്വസ്ഥരാണ്. എല്ലാ തദ്ദേശ ഭരണ കേന്ദ്രങ്ങൾക്ക് മുൻപിലും കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന്, പ്രസാദ് മറ്റത്തിൽ, ജോസ് കെ ചെറിയാൻ, അനിലകുമാരി,പി.പി.ചെല്ലപ്പൻ, എം.ടി.പ്രീത, പി.സി.ത്രേസൃമ്മ, സ്മിതാലാൽ,റൂബി സേതൂ, പി.ജെ.സെബാസ്റ്റൃൻ എന്നിവര്‍ പ്രസംഗിച്ചു.