/sathyam/media/media_files/2025/11/16/untitled-2025-11-16-11-01-28.jpg)
കോട്ടയം: വെച്ചൂരില്‍ നെല്ല് കൊയ്തു കൂട്ടിയതിനു മീതെ കക്കൂസ് മാലിന്യംതള്ളി. ഇടയാഴം കല്ലറ റോഡില്‍ കോലാംപുറത്ത് പാടശേഖരത്തിലാണ് മാലിന്യം തള്ളിയത്.
അറുപത്തിയേഴുകാരനായ കര്‍ഷകന്‍ സുകുമാരന്റെ 22 ക്വിന്റല്‍ നെല്‍കുനയിലാണ് ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം തള്ളിയത്.
പന്ത്രണ്ട് ദിവസം മുമ്പാണ് നെല്ല് കൊയ്തു കൂട്ടിയത്. സംഭരണം നടക്കാത്തതിനാല്‍ ദിവസേന എത്തി ഉണക്കി പാടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യം തള്ളിയത്. അരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മാലിന്യം തള്ളുന്ന ടാങ്കര്‍ ലോറികള്‍ കണ്ടെത്താന്‍ പോലീസും ഒന്നും ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
പരാതി പറയുന്നവരുടെ വീട്ടുമുറ്റത്ത് മാലിന്യം തള്ളു സംഭവവും പ്രദേശത്തുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കക്കൂസ് മാലിന്യത്തില്‍ വീണ നെല്ല് ഒന്നിനും ഉപയോഗിക്കാന്‍ കഴിയില്ല. മാലിന്യം തള്ളിയവരെ കണ്ടെത്തി ഇവരില്‍ നിന്നു പണം ഈടാക്കി കര്‍ഷകന് നല്‍കണമെന്നു കര്‍ഷകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us