ഏന്തയാറിൽ റേഷന്‍ അരി കഴുകിയപ്പോള്‍ വെള്ളത്തിന് നീലനിറം, പലതവണ കഴുകി നോക്കിയെങ്കിലും നിറം മാറിയില്ല. അരി ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍. അരിയില്‍ നീലനിറം വരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അരിയില്‍ മായം കലര്‍ന്നതാണോ എന്നു സംശയം. പ്രദേശവാസികളും ആശങ്കയില്‍

New Update
rice

മുണ്ടക്കയം: റേഷന്‍ കടയില്‍ നിന്നും ലഭിച്ച അരി കഴുകിയപ്പോള്‍ വെള്ളത്തിനും അരിക്കും നീലനിറം.

Advertisment

അരിയില്‍ മായം കലര്‍ന്നതാണോ എന്നു സംശയം. പ്രദേശവാസികളും ആശങ്കയില്‍. ഏന്തയാര്‍ സ്വദേശിയായ ബിജുവിന് ലഭിച്ച റേഷന്‍ അരിയിലാണ് നിറം മാറ്റം കണ്ടെത്തിയത്.

ഭക്ഷണം പാകം ചെയ്യുന്നതിനായി അരി കഴുകിയപ്പോഴാണ് വെള്ളത്തിന് കടും നീലനിറം കണ്ടത്.

പലതവണ കഴുകി നോക്കിയെങ്കിലും നിറം മാറാതെ വന്നതോടെയാണ് സംശയം ബലപ്പെട്ടത്,പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അധികൃതര്‍ അരി പരിശോധിച്ചു.

 പ്രാഥമിക പരിശോധനയില്‍ അരി ഭക്ഷ്യയോഗ്യമല്ലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

അരിയില്‍ നീലനിറം വരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അരിയില്‍ മായം കലര്‍ന്നതാണോ അതോ രാസവസ്തുക്കളുടെ സാന്നിധ്യമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

 വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിക്കാനാണു തീരുമാനം.

Advertisment