രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്‌ളാസ് നടത്തി

New Update
road safety awareness class

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾക്കായി ലയൺസ്‌ ക്ലബ് ഓഫ് ടെമ്പിൾ രാമപുരത്തിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ  ബോധവൽക്കരണ ക്‌ളാസ് നടത്തി. 

Advertisment

വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക്  അറുതി വരുത്തുന്നതിനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ക്‌ളാസ്സ്‌ സംഘടിപ്പിച്ചത്. ഉഴവൂർ ആർ ടി ഒ.  ഫെമിൽ ജെയിംസ് തോമസ് ബോധവൽക്കരണ ക്‌ളാസ് നയിച്ചു. 

കോളേജ്  മാനേജർ  റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. 

കോർഡിനേറ്റർ സിബി മാത്യു, ലയൺസ്‌ ക്ലബ് പ്രസിഡന്റ് കെ എൻ വി ആചാരി, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, നിർമ്മൽ കുര്യാക്കോസ് കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ. തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment