New Update
/sathyam/media/media_files/2025/01/21/3zSRxsX9J74gWW7QfvbG.jpg)
നെഹൃ യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വാഹനയാത്രക്കാരെ ബോധവത്കരിക്കുന്നു

കോട്ടയം: നെഹ്‌റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അജിത്കുമാർ നിർവഹിച്ചു.
വിദ്യാർഥികൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവർ ബോധവത്കരണം തുടരും.
ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, കാരിത്താസ് ആശുപത്രി ട്രോമാകെയർ വിഭാഗം മേധാവി ഡോ. അജിത് വേണുഗോപാൽ, മോട്ടോർവാഹന വകുപ്പ് ഇൻസ്പെക്ടർ റോഷൻ സാമുവൽ, ബസേലിയോസ് കോളേജ് എൻ.എസ്.എസ്. പ്രോഗ്രം ഓഫീസർ മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)