/sathyam/media/media_files/2025/09/21/saji-manjakadambil-2025-09-21-21-02-22.jpg)
കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിലെ അംബേദ്ക്കർ പട്ടികജാതി കോളനിലേയ്ക്കുള്ള റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. നിലവിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമായിരുന്ന റോഡ്, കോളനി നിവാസികളെപ്പോലും അറിയിക്കാതെയാണ് അതിരമ്പുഴ നിവാസിയായ കോൺട്രാക്ടർ ജെസിബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചത്.
ഇതിനെ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ കഴിഞ്ഞ ഏഴ് മാസക്കാലമായി റോഡ് നിർമ്മാണ് കോൺട്രാക്ടർ നിർത്തിവെച്ചിരിക്കുകയാണ്. 5 ലക്ഷം രൂപാ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ റോഡ് ജെസിബി ഉപയോ​ഗിച്ച് കുത്തിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല ഈ റോഡിൽ മണ്ണ് കൂമ്പാരം കൂട്ടിയിട്ട് റോഡ് ഗതാഗതം തടസപ്പെടുത്തിയിട്ടിരിക്കുകയാണ്. കോൺട്രാക്ടറുടെ ഈ പ്രവർത്തി അഴിമതി ആണോ അതോ രാഷ്ട്രീയ വിരോധം തീർക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
അടിയന്തിരമായി റോഡ് പുന:രുദ്ധരിക്കണമെന്നും അല്ലാത്ത പക്ഷം ഗതാഗതം തടസ്സപ്പെടുത്തി ഇട്ടിരിക്കുന്ന മണ്ണ് ഉടൻ നീക്കം ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാവ് എം.എം. ഖാലിദും ഒപ്പമുണ്ടായിരുന്നു.