/sathyam/media/media_files/2026/02/03/kottayam-2026-02-03-17-36-17.jpg)
കാഞ്ഞിരപ്പള്ളി : ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തില്‍ ഉത്സവത്തോടെ അനുബന്ധിച്ചു തിരുവരങ്ങില്‍ നടന വിസ്മയം തീര്‍ത്തു കോട്ടയം ജില്ല ജഡ്ജി റോഷന്‍ തോമസ്.
ഇന്നലെ അരങ്ങില്‍ ഭരതനാട്യം അവതരിപ്പിച്ച് കാഴ്ചക്കാരുടെ കൈയ്യടിയും, പ്രശംസയും ഏറ്റുവാങ്ങുന്നതായിരുന്നു ജഡ്ജി റോഷന്‍ തോമസിന്റെ പ്രകടനം.
മൂകാംബിക ദേവിയോട് ആദി ശങ്കരന്‍ ധ്യാനിച്ചു വരം ചോദിച്ചപ്പോള്‍ പിന്തിരിഞ്ഞു നോക്കാതിരുന്നാല്‍ മലമുകളില്‍ എത്താം എന്ന വ്യവസ്ഥ തെറ്റിച്ച രംഗങ്ങളെല്ലാം അടയാളങ്ങളിലും മുദ്രകളിലൂടെയും അവതരിപ്പിച്ച നടന വിസ്മയം ആയി ജില്ലാ ജഡ്ജി മാറി.
തന്റെ തിരക്കേറിയ ജീവിതത്തിനിടയ്ക്കും കലയെ ഏറെ സ്‌നേഹിക്കുകയും, കൂടുതല്‍ അഭ്യസിക്കുകയും, വ്യത്യസ്ത വേദികളില്‍ അവതരിപ്പിച്ച് അതിമനോഹരമായി കഥകളെ അവതരിപ്പിക്കുവാന്‍ വലിയ കഴിവു റോഷന്‍ തോമസിനെ വേറിട്ടു നിര്‍ത്തുന്നു.
/filters:format(webp)/sathyam/media/media_files/2026/02/03/kottaya-2026-02-03-17-37-29.jpg)
ഈരാറ്റുപേട്ട പോക്‌സോ കോടതിയില്‍ ജില്ലാ ജഡ്ജിയുടെ എല്ലാ ചുമതലകളും വഹിക്കുന്നതിനോടൊപ്പം നൃത്തം പരിശീലിക്കാനും റോഷന്‍ തോമസ് സമയം നീക്കിവെക്കാറുണ്ട്.
പൊന്‍കുന്നം സ്വദേശിനിയായ രുക്മിണി ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിച്ച ജഡ്ജി റോഷന്‍ തോമസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊന്‍കുന്നം ഗുരുദേവക്ഷേത്രങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിരുന്നു.
കോട്ടയം ബാറിലെ അഭിഭാഷകനും, കുറവിലങ്ങാട് നിധീരി കുടുംബാംഗവുമായ ഭര്‍ത്താവ് അഡ്വ. ജോണി ജോസഫിന്റെ എല്ലാ പിന്തുണയും റോഷന്‍ തോമസിനോടൊപ്പമുണ്ട്.
മക്കള്‍ എട്ടു വയസുകാരന്‍ ജോസഫും, ആറു വയസുകാരന്‍ തോമസും അമ്മ റോഷന്റെ ഡാന്‍സ് പ്രോഗ്രാമുകളില്‍ കാണുവാന്‍ എത്തുന്നത് ഏറെ വിസ്മയത്തോടെയാണ്.
തിരക്കേറിയ ജീവിതത്തിനിടയ്ക്കും നാട്യത്തിന് അനുയോജ്യമായി മെയ് വഴക്കമാര്‍ന്ന കാത്തുസൂക്ഷിക്കുന്നതിലും സമയം കണ്ടെത്തുന്നു.
ബി.എ ഇംഗ്ലീഷ് ബിരുദം രണ്ടാം റാങ്ക് നേടി പാസായതിനെ തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാം റാങ്കില്‍ എല്‍.എല്‍. ബിയും , ഒന്നാം റാങ്കോടെ എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.എമ്മും റോഷൻ കരസ്ഥമാക്കിയിട്ടുണ്ട്.
ഏറെ ശ്രദ്ധേയമായ വിധി ന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ സമര്‍ഥയുമാണു റോഷന്‍ തോമസ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us