ശബരിമല കാനന പാതയിലൂടെ  ആദ്യ ദിവസം സഞ്ചരിച്ചത് 644 തീര്‍ഥാടകര്‍. കാനന പാതയില്‍ തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പാതയില്‍ ഓക്‌സിജന്‍ പാര്‍ലര്‍ സൗകര്യവും പ്രഥമ ശുശ്രൂഷ യുണിറ്റുമുണ്ട്

കൂടുതല്‍ കടകള്‍ അടുത്ത ദിവസം മുതല്‍ ആകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

New Update
sabarimala

കോട്ടയം:  ശബരിമല പരമ്പരാഗത കാനനപാതയില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. ആദ്യ ദിവസം വൈകിട്ട് അഞ്ചിന് പാത അടയ്ക്കുമ്പോള്‍ കാനനപാത കടന്ന മൊത്തം അയ്യപ്പ ഭക്തരുടെ എണ്ണം 664 ആണെന്ന് വനം വകുപ്പ് അറിയിച്ചു.

Advertisment

കാനനപാത തുറന്ന ഇന്നലെ രാവിലെ ആറ് മണിയോടെ പാതയിലെ പ്രവേശനഭാഗമായ കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിരവധി അയ്യപ്പ ഭക്തര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആദ്യ സംഘത്തെ വനപാലക സംഘം സ്വീകരിച്ചു. പൂജകള്‍ക്ക് ശേഷമാണ് ചെക്ക് പോസ്റ്റ് തുറന്നത്.

ഭക്ത സംഘങ്ങള്‍ക്ക് മുന്നില്‍ വനപാലക പട്രോളിങ് സ്‌ക്വാഡ് നീങ്ങി. കോയിക്കക്കാവ് ചെക്ക് പോസ്റ്റില്‍ കുടിവെള്ളം, ടോയ്ലെറ്റ് സൗകര്യം, വിശ്രമ സ്ഥലം എന്നിവ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതേസമയം കാനനപാതയില്‍ താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ കുറവാണ്.

കൂടുതല്‍ കടകള്‍ അടുത്ത ദിവസം മുതല്‍ ആകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ ടീം കാനനപാതയിലെ ഇടത്താവളങ്ങളിലുണ്ട്. പാതയില്‍ ഓക്‌സിജന്‍ പാര്‍ലര്‍ സൗകര്യവും പ്രഥമ ശുശ്രൂഷ യുണിറ്റുമുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ള ഭക്തര്‍ പരമാവധി വിശ്രമത്തോടെ യാത്ര നടത്തണമെന്നും വന്യമൃഗ സാന്നിധ്യം, ഇഴജന്തുക്കളുടെ ആക്രമണം എന്നിവയുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ബന്ധപ്പെടേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകളും വിവിധ ഭാഷകളിലായി പാതയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Advertisment