New Update
/sathyam/media/media_files/2025/11/17/shabarimala-pilgrims-in-accident-2025-11-17-16-17-16.jpg)
കോട്ടയം: മുണ്ടക്കയത്ത് ഒമിനി വാന്‍ മതിലിലിടിച്ച് ആറു ശബരിമല തീര്‍ഥാടകര്‍ക്കു പരുക്ക്. പരുക്കേറ്റവരുമായി പോയ വാഹനം ഏറെ ദൂരും പിന്നിടും മുന്‍പു വീണ്ടും അപകടത്തില്‍പ്പെട്ടു.
Advertisment
ശബരിമല പാതയില്‍ മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒമിനി വാന്‍ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നതോടെ ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ളവര്‍ കുടുങ്ങി.
/filters:format(webp)/sathyam/media/media_files/2025/11/17/shabarimala-pilgrims-in-accident-2-2025-11-17-16-17-26.jpg)
ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തത് ഏറെ പണിപ്പെട്ടാണ്. ഡ്രൈവര്‍ ഉള്‍പ്പടെ ആറു പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരുമായി പോയ കാര്‍ കരിനിലത്തിനു സമീപം മറ്റൊരു തീര്‍ഥാടക വാഹനത്തില്‍ ഇടിച്ചു. തുടര്‍ന്നു പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us