അരീക്കര: കേരളത്തിലെ അംഗൻവാടികൾ ഗ്രാമീണരുടെ മുഖ കണാടിയായി മാറുന്നുവെന്ന് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി പറഞ്ഞു.
കേരള കർഷക സംഘം ഉഴവുർ മേഖല കമ്മിറ്റി, അരീക്കര യൂണിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഉഴവുർ ഗ്രാമപഞ്ചായത്തിലെ നാൽപ്പത്തി ഒൻപതാം അംഗൻവാടിയിൽ പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജേഷ് ശശി.
ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം പാലാ ഏരിയ ജോയിന്റ് സെക്രട്ടറി, എബ്രാഹം സിറിയക്ക്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷെറി മാത്യു, പിയൂസ് മാത്യൂ, അംഗൻവാടി രക്ഷാധികാരി എൻ.എം കുര്യൻ,അംഗൻവാടി അദ്ധ്യാപക മിനി, യൂണിറ്റ് ഭാരവാഹികളായ സിജു ജോസഫ്,വി.എൻ സുനി, എന്നിവർ പ്രസംഗിച്ചു