ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്  കാണക്കാരി ഡിവിഷനിൽ സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു..

സമന്വയയിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ, പേരന്റിംങ്ങ് ഔട്ട് റീച്ച് ക്ലിനിക്കിലെ കൌൺസിലർമാരുടെ സേവനം എന്നിവ കൂടാതെ മൾട്ടി സെൻസറി ഇൻഡോർ റൂം ഔട്ട് ഡോർ പാർക്ക് എന്നിവ നൂതന രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്.

New Update
sama

കാണക്കാരി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷനിൽ സമന്വയ മൾട്ടി സെൻസറി പാർക്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. 

Advertisment

ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2024-26 വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി 21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൾട്ടി സെൻസറി പാർക്കിന്റേയും മൾട്ടി സെൻസറി തെറാപ്പി യൂണിറ്റുകളുടേയും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

sa1

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എം.സി റോഡരികിൽ പട്ടിത്താനത്തുള്ള 20 സെന്റ് സ്ഥലത്താണ് സമന്വയ തയ്യാറാക്കിയിട്ടുള്ളത്.

2008 ൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചപ്പോൾ ആണ് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി വിനിയോഗിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചത് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 2024-25 വർഷത്തിലാണ് ഈ പദ്ധതി രൂപം കൊള്ളുന്നത്.

sa-2

ബ്ലോക്ക് പഞ്ചായത്ത് ക്ഷമകാര്യ സ്ഥിരം സമിതിയുടെ നിരന്തര പരിശ്രമ ഫലമായി പൂർത്തീകരിച്ച ഈ പദ്ധതി ബ്ലോക്ക് പരിധിയിലുള്ള കുട്ടികൾക്ക് മാത്രമല്ല സംസ്ഥാനത്തെ തന്നെ ഭിന്ന ശേഷിയുള്ള മുഴുവൻ  ജനതയ്ക്കും വിനിയോഗിക്കാവുന്നതാണ്.

വിവിധ വകുപ്പുകളുടെ സംയോജനവും സഹകരണവും ഉറപ്പാക്കി നടപ്പിലാക്കുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിതാ വികസന വകുപ്പ്, സാമൂഹ്യനീതി ആരോഗ്യവകുപ്പ്, എന്നിവ കൂടാതെ സുമനസ്കരായ ഒരുപാട് വ്യക്തികളുടെ സഹകരണത്തോടെയാണ് പൂർത്തീകരിച്ചിട്ടുള്ളത്. 

ചെറുപ്രായത്തിൽ തന്നെ വളർച്ച വ്യതിയാനം, ആശയവിനിമയ വൈകല്യം എന്നിവ കണ്ടെത്തുന്നതിനും, ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിവിധ ഇന്ദ്രിയങ്ങളുടെ ഉത്തേജനം സാധ്യമാക്കാനും അപ്രകാരം അവരവർക്ക് അനുചിതമായ വികാസവീഥി കണ്ടെത്തുന്നതിനും ഈ സേവനം ഉതകുന്നു.

sa3

സമന്വയയിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ, പേരന്റിംങ്ങ് ഔട്ട് റീച്ച് ക്ലിനിക്കിലെ കൌൺസിലർമാരുടെ സേവനം എന്നിവ കൂടാതെ മൾട്ടി സെൻസറി ഇൻഡോർ റൂം ഔട്ട് ഡോർ പാർക്ക് എന്നിവ നൂതന രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള SSK കോട്ടയം സ്കൂൾ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സേവനം കൊടുക്കുന്നു.

പുതുതായി നിർമ്മിച്ച മൾട്ടി സെൻസറി ഔട്ട് ഡോർ പാർക്കിന്റെ ഉത്ഘാടനം 2025 നവംബർ 3 ന് 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹേമലത പ്രേംസാഗർ നിർവ്വഹിക്കും. 

മൾട്ടി സെൻസറി ഇൻഡോർ തെറാപ്പി യൂണിറ്റുകളുടെ ഉത്ഘാടനം ബഹു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ IAS നിർവ്വഹിക്കും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, സി.ഡി.പി.ഒ അംബിക എന്നിവർ അറിയിച്ചു.

Advertisment